
കാളിദാസ് ജയറാമിന്റെയും സുഹൃത്തും മോഡലുമായ തരിണി കലിംഗരായരുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കും. കാളിദാസന്റെ അച്ഛനും നടനുമായ ജയറാമാണ് വിവഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രി-വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിത്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു സ്വപ്നമാണ്. അതിന്ന് പൂർണ്ണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്ന് എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം എട്ടാം തീയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ് പ്രി വെഡ്ഡിംഗ് ചടങ്ങിൽ ജയറാം പറഞ്ഞു.