
വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റിവോൾവർ റിങ്കോ. മെറീന മൈക്കിൾ, ലാലു അലക്സ്, സാജു നവോദയ, ബിനു തൃക്കാക്കര, വിജിലേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രതച്തിന്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സൂപ്പർമാനെ ആരാധിക്കുന്ന കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.അതേസമയം ഹരിദാസ് സംവിധാനം ചെയ്ത താനാരാ ആണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ഷൈൻ ടോം ചാക്കോ, ചിന്നു ചാന്ദിനി, ദീപ്തി സതി എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് റാഫി ആണ് തിരക്കഥ ഒരുക്കിയത്.