
മംഗലപുരം : കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ജാർഖണ്ഡിനെ 169 റൺസിന് പുറത്താക്കിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 76/4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് വീഴ്ത്തിയ അഭിരാമിന്റെ മികവിലാണ് കേരളം ജാർഖണ്ഡിനെ ആൾഔട്ടാക്കിയത്.കാർത്തിക് രണ്ടും അഹ്മദ് ഇമ്രാനും അബിൻ ലാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.