hema-committee-report

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളും വനിതകള്‍ നേരിടുന്ന ചൂഷങ്ങളേക്കുറിച്ചും പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ വെട്ടിമാറ്റിയ ഭാഗങ്ങളും പുറത്തേക്ക് വരികയാണ്. നാളെ (ശനിയാഴ്ച) റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങള്‍ പുറത്തുവിടും. ഇവ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാദ്ധ്യമപ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കാണ് ഈ ഭാഗങ്ങള്‍ കൈമാറുക. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു. 49 മുതല്‍ 53വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ അപേക്ഷിച്ചവര്‍ക്ക് കൈാറുക. മാദ്ധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.

ഏതൊനും മാസങ്ങള്‍ക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കി പലരും പിന്നീട് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും അല്ലാതെയും നിരവധി നടന്‍മാര്‍ക്കും സിനിമ മേഖലയിലെ പുരുഷന്‍മാര്‍ക്കെതിരേയും രംഗത്ത് വന്നിരുന്നു. പരാതികള്‍ അന്വേഷിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തേ നിയോഗിക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിലെ അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ നിയമം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്താണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.