
കാൻബെറ: ഓസ്ട്രേലിയയിലെ മെൽബണിൽ സിനഗോഗിന് തീവച്ച് അജ്ഞാതർ. ഇന്നലെ പുലർച്ചെ നാലിന് റിപ്പോൺലിയയിലെ ഗ്ലെൻ എയ്‌റ അവന്യുവിലായിരുന്നു സംഭവം. മാസ്‌ക് ധരിച്ചെത്തിയ രണ്ട് അക്രമികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇവർ സിനഗോഗിന് നേരെ ഫയർ ബോംബുകൾ എറിഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അപലപിച്ചു.