pic

വാഷിംഗ്ടൺ : ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ വവ്വാലിന്റെ കടിയേറ്റ അദ്ധ്യാപിക പേവിഷബാധയേറ്റ് മരിച്ചു. യു.എസിലെ കാലിഫോർണിയയിലാണ് സംഭവം. ലിയ സെനംഗ് (60) ആണ് മരിച്ചത്. നവംബർ അവസാനമായിരുന്നു മരണം. മരണത്തിന് ഏകദേശം ഒരു മാസം മുന്നേയാണ് ലിയയ്ക്ക് വവ്വാലിന്റെ കടിയേറ്റത്. പേവിഷബാധയേറ്റ വവ്വാൽ ആകാം ലിയയെ കടിച്ചതെന്നാണ് കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നിഗമനം. ക്ലാസ് മുറിയിൽ കിടന്ന വവ്വാലിനെ കൈയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടിയേറ്റത്. വവ്വാലിന്റെ കടിയേറ്റ ഭാഗം തീരെ ചെറുതാകാമെന്നും കണ്ടെത്താൻ പ്രയാസമാകാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.