
വാഷിംഗ്ടൺ: യു.എസിൽ വടക്കൻ കാലിഫോർണിയ തീരത്ത് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ആളപായമോ കനത്ത നാശനഷ്ടങ്ങളോ ഇല്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് 260 മൈൽ അകലെ വടക്ക് ഹംബോൾട്ട് കൗണ്ടിയിലെ ഫേൺഡേൽ പട്ടണമാണ് പ്രഭവകേന്ദ്രം. സാൻഫ്രാൻസിസ്‌കോയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.