pic

സോൾ: രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ സ്വന്തം പാർട്ടി രംഗത്ത്. യൂനിനെ സസ്‌പെൻഡ് ചെയ്യണമെന്നും പട്ടാള നിയമം പോലുള്ള നടപടികൾ ആവർത്തിക്കുന്നത് രാജ്യത്തിനും ജനത്തിനും അപകടമാണെന്നും പാർട്ടി മേധാവി ഹാൻ ഡോംഗ്-ഹൂൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യൂൻ അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്.

ഇതോടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചു. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ തന്നെ നിയമം പിൻവലിച്ചു. യൂനിനെതിരെ പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച ഇംപീച്ച്മെന്റ് പ്രമേയത്തിന്റെ വോട്ടെടുപ്പ് ഇന്ന് നടന്നേക്കും.