arrest

തിരുവനന്തപുരം :കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. വിരുദു നഗർ കോവിൽ സ്ട്രീറ്റിൽ വീരകുമാർ (33 ) ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. സ്റ്റാച്യുവിൽ താമസിക്കുന്ന പരാതിക്കാരന് ഒരുകോടി രൂപ ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം രൂപ വാങ്ങി മുങ്ങിയ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തമിഴ്നാട് ശ്രീവള്ളി പുത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.സംഘത്തിനെതിരെ കരമന, മ്യൂസിയം, ആലപ്പുഴ, മലപ്പുറം, പാല എന്നീ സ്ഥലങ്ങളിൽ സമാന കേസുകളുണ്ട്. ശംഖുംമുഖം എ.സി.പി അനുരൂപിന്റെ നിർദ്ദേശത്തിൽ വഞ്ചിയൂർ സി.ഐ ഷാനിഫ്, എസ്.ഐ അലക്സ്, സി.പി.ഒ സജീവ്, സുബിൻ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.