
അർബുദ രോഗത്തിനെതിരെ കടുത്ത പോരാട്ടത്തിലാണ് ഹിന്ദി സിനിമ - ടെലിവിഷൻ താരം ഹിന ഖാൻ. മാസങ്ങൾക്ക് മുൻപാണ് സ്റ്റേജ് 3 സ്തനാർബുദം തന്നെ ബാധിച്ചതായി ഹിന വെളിപ്പെടുത്തിയത്. രോഗത്തിന്റെ ഒാരോ ഘട്ടവും ഹിന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ആശുപത്രി വരാന്തയിൽ നിന്നുള്ളതാണ് ഹിനഖാന്റെ പുതിയ ചിത്രം ശ്രദ്ധ നേടുന്നു . കൈയിൽ യൂറിൻ ബാഗും ബ്ളഡ് ബാഗും കാണാം. രോഗശാന്തിയുടെ ഇടനാഴികളിലൂടെ വെളിച്ചത്തിലേക്ക് നടക്കുന്നു. ഒരു സമയത്ത് ഒരു ചുവട്. നന്ദി മാത്രം. പ്രാർത്ഥന .എന്നാണ് ഹിനയുടെ കുറിപ്പ്.
ബലം, പ്രതിരോധ ശേഷി, ഭയപ്പെടുന്നില്ല. പപ്പയുടെ കരുത്തായ മകൾ തുടങ്ങിയ ഹാഷ് ടാഗും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
അടുത്തിടെ കാൻസർ പോരാട്ടത്തിനിടെ തന്നെ മ്യൂക്കോസിറ്റിസും പിടികൂടിയെന്ന് ഹിന ഖാൻ. സ്റ്റാർപ്ളസിന്റെ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ എന്ന ചിത്രത്തിലെ അക്ഷരയും കസൗതി സിന്ദഗി കേ 2 ലെ കൊമോലികയും ഹിനയുടെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.