
തമിഴ് സൂപ്പർ സ്റ്റാർ വിജയ്യുടെ അവസാന ചിത്രത്തിന്റെ ടൈറ്രിൽ ഡിസംബർ 31ന് പുറത്തുവിടും. ദളപതി 69 എന്ന് താത്കാലികമായി പേരിട്ട ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്നു.
പൂജ ഹെഗ്ഡെയാണ് നായിക. മലയാളത്തിൽ നിന്ന് നരേൻ, പ്രിയമണി , മമിത ബൈജു എന്നിവരുണ്ട്. ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ. ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ. സത്യസൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗ് നിർവഹിക്കുന്നു. വെങ്കട്ട് കെ. നാരായണനാണ് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദ്രർ സംഗീത സംവിധാനം നിർവഹിക്കുന്നു. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. അടുത്തവർഷം ഒക്ടോബറിൽ തിയേറ്ററിൽ എത്തും. അതേസമയം വിജയ്യും എച്ച്.വിനോദും ആദ്യമായാണ് ഒരുമിക്കുന്നത്.
അജിത്ത് ചിത്രങ്ങളുടെ നേർകൊണ്ട പർവൈ, വലിമൈ, തുനിവ് എന്നീ ചിത്രങ്ങളിലൂടെ എച്ച്. വിനോദ് ശ്രദ്ധേയനാണ്.