
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നായ ശ്രീറാം ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ശ്രീറാം ഫിനാൻസ് 'ഒന്നായി ഉയരാം'കാമ്പെയ്ൻ ആരംഭിച്ചു. ബ്രാൻഡ് അംബാസിഡറായ ക്രിക്കറ്റ് താരം രാഹൂൽ ദ്രാവിഡാണ് ക്യാമ്പയിൻ ചിത്രത്തിലെ മുഖ്യ താരം. പരസ്പരബന്ധത്തിന്റെയും ഐക്യത്തിന്റെയും ശക്തി ഉയർത്തിക്കാട്ടി ഇന്ത്യയുടെ പ്രതീക്ഷകളുമായി പങ്കാളിയാകാനുള്ള ശ്രീറാം ഫിനാൻസിന്റെ പ്രതിബദ്ധതയാണ് കാമ്പെയ്ൻ പ്രതിഫലിപ്പിക്കുന്നത്. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ, അവരുടെ ശക്തി തിരിച്ചറിയാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സഹായിക്കുകയെന്നതാണ് ക്യാമ്പയിന്റെ സന്ദേശം.
പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ 'ഓരോ ഇന്ത്യക്കാരനൊപ്പം ഒന്നായ് ഉയരാം' എന്ന പരസ്യചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ശബ്ദം നൽകി. 50 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയിൽ അഭിനയവും സംവിധാനവും ചെയ്ത ഈ പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാര ജേതാവിന് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിശിഷ്ട സംഭാവനകൾക്ക് അനേകം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തെലുങ്ക് പതിപ്പിനായി അക്കാദമി അവാർഡ് ജേതാവ് കെ. എസ്. ചന്ദ്രബോസും തമിഴ് പതിപ്പിനായി പ്രശസ്ത ഗാനരചയിതാവ് മദൻ കാർകിയും എഴുതിയ വരികളും കാമ്പെയ്നിന്റെ സവിശേഷതയാണ്.
പരസ്യ ചിത്രം പ്രിന്റ്, ഡിജിറ്റൽ, ടെലിവിഷൻ, സോഷ്യൽ മീഡിയ, ഔട്ട്‌ഡോർ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയും ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. അടുത്ത രണ്ട് മാസത്തിനുള്ളിൽ, വിവിധ നഗരഗ്രാമീണ പ്രേക്ഷകരെ ലക്ഷ്യമാക്കി കാമ്പെയ്ൻ രാജ്യവ്യാപകമായി പ്രദർശിപ്പിക്കും. 'ഒന്നായ് ഉയരാം' എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങളെ പിന്തുണച്ചു കൊണ്ട് ഒപ്പം നിൽക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തെ സൂചിപ്പിക്കുന്നതാണെന്ന് ശ്രീറാം ഫിനാൻസിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എലിസബത്ത് വെങ്കിട്ടരാമൻ പറഞ്ഞു.രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ശ്രീറാം ഫിനാൻസ് പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.