anagha

സൂര്യ -തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവതാരം അനഘ രവി തമിഴിൽ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് അനഘ രവി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ മകളായി കാതൽ എന്ന ചിത്രത്തിലൂടെയാണ് അനഘയുടെ അരങ്ങേറ്റം. ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിമിലൂടെ മുൻപേ ശ്രദ്ധ നേടിയ താരമാണ് അനഘ . ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലും തിളങ്ങിയ അനഘയുടെ പുതിയ റിലീസ് ആലപ്പുഴ ജിംഖാനയാണ്. തല്ലുമാലയ്ക്കുശേഷം നസ്ളിൻ, ഗണപതി, ലുക്‌മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോക്സിംഗ് പശ്ചാത്തലമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് തിരക്കഥ. സംഭാഷണം രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.