
സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും. ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെയാണ് മക്കൾ സെൽവൻ അവതരിപ്പിക്കുന്നത്. സൂര്യ 45 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ തൃഷയാണ് നായിക. മലയാളി താരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, അനഘ രവി എന്നിവരുമുണ്ട്. ആനന്ദി, രാമചന്ദ്രൻ, ദുരൈരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജോക്കർ, അരുവി, കൈദി, സുൽത്താൻ, ഫർഹാന തുടങ്ങി നിരൂപക പ്രശംസ നേടിയ ബ്ളോക് ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മാണം. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. വിക്രം മോർ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറാണ് . നടൻ, കൂടിയായ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മൂക്കുത്തി അമ്മൻ ആണ് ആദ്യ സംവിധാന സംരംഭം.