pushp

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. ഹൃദയം തകർന്നു. 'കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. കൂടെയുണ്ട്. വൈകാതെ കുടുംബാംഗങ്ങളെ നേരിട്ട് കാണും. എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകൻ ശ്രീ തേജിന്റെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കും. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും"- അല്ലു അർജുൻ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. കഴിഞ്ഞയാഴ്‌ച രാത്രി പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്‌നഗർ സ്വദേശി രേവതിയാണ് (39) തിക്കിലും തിരക്കിലും മരിച്ചത്. േ
സംഭവവുമായി ബന്ധപ്പെട്ട് അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തിരുന്നു.