
കൊച്ചി: നാഷണൽ ഡിസൈൻ സെന്റർ (എൻഡിസി) കേന്ദ്രസർക്കാരിന്റെ ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ വികസന കമ്മീഷണറുമായി (കൈത്തറി) സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഹാൻഡ്‌ലൂം എക്‌സ്‌പോ നാളെ മുതൽ 15വരെ എറണാകുളം കലൂർ ബാനർജി റോഡിലെ ലിസി ജംഗ്ഷനിലുള്ള റെന ഇവന്റ് ഹബിൽ നടക്കും. ദിനവും രാവിലെ 11 മുതൽ രാത്രി 8 വരെ നടക്കുന്ന പരിപാടിയിൽ 75 കൈത്തറി നെയ്ത്തുകാരും സ്വയം സഹായ സംഘങ്ങളും ഇന്ത്യയിലുടനീളമുള്ള സഹകരണ സംഘങ്ങളും 50ലേറെ വ്യത്യസ്ത നെയ്ത്തുകൾ പ്രദർശിപ്പിക്കും.
സിൽക്ക്, കോട്ടൺ സാരികൾ, മറ്റു വസ്ത്രങ്ങൾ, ഷാളുകൾ, സ്റ്റോളുകൾ, വീടലങ്കരിക്കാനുള്ള തുണിത്തരങ്ങൾ തുടങ്ങിയ കൈത്തറി ഉത്പന്നങ്ങൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള അവസരമാണ് എക്സ്പോ ഒരുക്കുന്നത്. കൈത്തറിയുടെ സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുന്നതിനൊപ്പം മൊത്തക്കച്ചവടക്കാരും കയറ്റുമതിക്കാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഒരുക്കി പരമ്പരാഗത കൈത്തറി മേഖലയെ പരിപോഷിപ്പിക്കുക കൂടിയാണ് ഏഴുനാൾ നീണ്ടുനിൽക്കുന്ന എക്സ്പോ കൊണ്ട് ലക്ഷ്യമിടുന്നത്.