upi


2016-ൽ ആരംഭിച്ച ഏകീകൃത പണമ‌ിടപാട് സംവിധാനം (യു.പി.ഐ ) ഇന്ത്യയിലെ സാമ്പത്തിക പ്രവേശനക്ഷമതയിൽ വൻമാറ്റമാണ് കൊണ്ടുവന്നത്. 300 ദശലക്ഷം വ്യക്തികളെയും 50 ദശലക്ഷം വ്യാപാരികളെയും തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ ഇടപാടുകൾ നടത്താൻ യുപിഐ പ്രാപ്തരാക്കി. 2023 ഒക്ടോബറോടെ, ഇന്ത്യയിലെ എല്ലാ റീട്ടെയിൽ ഡിജിറ്റൽ പണമിടപാടുകളുടെയും 75% യു.പി.ഐ വഴിയായിരുന്നു.

നാമമാത്ര വായ്പക്കാരെ ശാക്തീകരിക്കൽ


സബ്‌പ്രൈം, പുതുതായി വായ്പ എടുക്കുന്നവർ ഉൾപ്പെടെയുള്ള, വായ്‌പാസേവനങ്ങൾ കുറഞ്ഞ വിഭാഗങ്ങൾക്ക് ഇതാദ്യമായി ഔപചാരിക വായ്പാ ലഭ്യത യു.പി.ഐ പ്രാപ്‌തമാക്കി. ഉയർന്ന യു.പി.ഐ ഇടപാടുള്ള പ്രദേശങ്ങളിൽ പുതുതായി വായ്പ എടുക്കുന്നവർ 4% വർധിച്ചു, സബ്പ്രൈം വായ്പ 8% വർധിച്ചു.
▪ ഫിൻടെക് വായ്പയുടെ ശരാശരി പരിധി 27,778 ആയിരുന്നു. വായ്പാ അളവിൽ 77 മടങ്ങ് വർധനയോടെ ഫിൻടെക് വായ്പ നൽകുന്നവരുടെ എണ്ണം അതിവേഗം കുതിച്ചുയർന്നു. ചെറുകിട വായ്പകളിലും വായ്പ ഇതുവരെ ലഭ്യമല്ലാത്തവരിലും സേവനം നൽകുന്ന പരമ്പരാഗത ബാങ്കുകളെ വളരെ പിന്നിലാക്കി.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ താങ്ങാനാകുന്ന ചെലവ് നിർണായക പങ്ക് വഹിച്ചു. ഇത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വ്യാപകമായ യു.പി.ഐ I സ്വീകാര്യത പ്രാപ്തമാക്കുന്നു.

UPI വഴിയുള്ള വായ്പാവളർച്ച:


◦ യുപിഐ ഇടപാടുകളിലെ 10% വർധന വായ്പാ ലഭ്യതയിൽ 7% വർധനയ്ക്കു കാരണമായി. ഇത് ഡിജിറ്റൽ സാമ്പത്തികനില എങ്ങനെയാണ് വായ്പയെടുക്കുന്നവരെ മികച്ച രീതിയിൽ വിലയിരുത്താൻ വായ്പ നൽകുന്നവരെ പ്രാപ്തമാക്കിയതെന്ന് പ്രതിഫലിപ്പിക്കുന്നു.


◦ 2015-നും 2019-നും ഇടയിൽ, ഉയർന്ന യു.പി.ഐ ഉപയോഗ മേഖലകളിൽ ഫിൻടെക്കുകൾ അഭിവൃദ്ധി പ്രാപിച്ചതോടെ സബ്‌പ്രൈം വായ്പക്കാർക്കുള്ള ഫിൻടെക് വായ്പകൾ ബാങ്കുകളുടേതുമായി പൊരുത്തപ്പെടുന്ന തരത്തിൽ വളർന്നു.

വായ്പയുടെ സുരക്ഷിതമായ വിപുലീകരണം:


വായ്പാ കുതിച്ചുചാട്ടം ഉണ്ടായിട്ടും, സാധാരണയുള്ള നിരക്കുകൾ ഉയർന്നില്ല, യുപിഐ പ്രാപ്തമാക്കിയ ഡിജിറ്റൽ ഇടപാട് ഡേറ്റ വായ്പ നൽകുന്നവരെ ഉത്തരവാദിത്വത്തോടെ വിപുലീകരിക്കാൻ സഹായിച്ചുവെന്ന് വ്യക്തമാക്കുന്നു.

ആഗോളതല നടപ്പാക്കൽ:
യു.പി.ഐയിലെ ഇന്ത്യയുടെ വിജയം മറ്റ് രാജ്യങ്ങൾക്ക് പറ്റുന്ന തരത്തിലുള്ള മാതൃക വാഗ്ദാനം ചെയ്യുന്നു. പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ വിശാലമായ ബാങ്കിങ് നയങ്ങളുമായി സംയോജിപ്പിക്കുന്നത് സാമ്പത്തിക ഒഴിവാക്കൽ കുറയ്ക്കുകയും നവീകരണവും തുല്യമായ സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നു.