
ഡിജിറ്റൽ യുഗമായാലും പേഴ്സ് ഇല്ലാതെ ജീവിക്കാൻ ഒട്ടുമിക്കവർക്കും ആകില്ല. അത്രയ്ക്കാണ് പേഴ്സും മനുഷ്യനും തമ്മിലുളള ബന്ധം. ശരിക്കു പറഞ്ഞാൽ മനുഷ്യന്റെ സന്തതസഹചാരിയാണ് കക്ഷി. വെറും പണവും കാർഡുകളും സൂക്ഷിക്കാനുള്ള ഒരു വസ്തുമാത്രമാണ് പേഴ്സ് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. വാസ്തുശാസ്ത്രപ്രകാരം പേഴ്സിന് ഒരാളുടെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. വാസ്തുശാസ്ത്ര വിധികൾ തെറ്റിച്ചാൽ ജീവിതകാലം മുഴുവൻ പ്രശ്നങ്ങൾ ഒഴിയാതെ പിന്തുടരും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
പേഴ്സിനുള്ളിൽ ചില വസ്തുക്കൾ വച്ചാൽ അയാൾ പെട്ടെന്ന് ധനവാനായി മാറും. അതുപോലെ മറ്റുചില വസ്തുക്കൾ വച്ചാൽ മുച്ചൂടും മുടിയുകയും ചെയ്യും എന്നും വാസ്തു വിദഗ്ദ്ധർ പറയുന്നത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
പേഴ്സിൽ വയ്ക്കാവുന്നവ ഇവയാണ്: മുതിര്‍ന്നവര്‍ നല്‍കിയ പണം, ഒരു വെള്ളി നാണയം, ലക്ഷ്മിദേവിയുടെ ചിത്രം, ലക്ഷ്മീദേവിയെ പൂജിച്ച 21 അരി മണികള്‍ (അമിത ചെലവ് ഉണ്ടാവാതിരിക്കും).
പേഴ്സിൽ വയ്ക്കാൻ പാടില്ലാത്തവ: ചോക്ലേറ്റ്, മൗത്ത് ഫ്രഷ്‌നര്‍,ബില്ലുകളും ഗുളികയും മരുന്നിന്റെ കുറിപ്പടികളും, കുടുംബചിത്രം.
വാസ്തുശാസ്ത്ര പ്രകാരം ഒരിക്കലും കുടുംബത്തെയും പണത്തെയും തമ്മിൽ ബന്ധിപ്പിക്കുകയേ ചെയ്യരുത്. അങ്ങനെ ചെയ്താൽ ദോഷമേ ഉണ്ടാകൂ, അതിനാലാണ് കുടുംബാംഗങ്ങളോടൊപ്പമുള്ള ഫോട്ടോ പേഴ്സിൽ സൂക്ഷിക്കാൻ പാടില്ലെന്ന് പറയുന്നത്. പേഴ്സിൽ സൂക്ഷിക്കാൻ പാടില്ലാത്തവ പേഴ്സിനുള്ളിൽ ഉണ്ടാവാതിരിക്കാൻ വീട്ടുകാർ എല്ലാവരും കാര്യമായി ശ്രദ്ധിക്കേണ്ടതാണ്.