
തിരുവനന്തപുരം: ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് എട്ട്, ഒൻപത്, 11 ക്ലാസുകളിലെ കുട്ടികൾക്കായി ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നു. കാലാവസ്ഥയെയും കാലാവസ്ഥാശാസ്ത്രത്തെയും പറ്റി അവബോധമുണ്ടാക്കാനാണിത്. സംസ്ഥാനതലത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈൻ ടെസ്റ്റ് നടത്തും. സംസ്ഥാനതല വിജയികൾക്കായി ഡൽഹിയിൽ മത്സരവും ശില്പശാലയും ഉണ്ടാവും.
ഓൺലൈൻ പരീക്ഷയ്ക്കുള്ള പഠനസാമഗ്രികൾ, സിലബസ്, മാതൃകാ ചോദ്യപ്പേപ്പർ മറ്റ് വിശദവിവരങ്ങൾ എന്നിവ https://mausam.imd.gov.in/met-oly/ എന്ന പോർട്ടലിൽ ലഭിക്കും. സംസ്ഥാനതലത്തിൽ 5000 രൂപ, 3000, 2000 എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ. ദേശീയവിജയികൾക്ക് 25,000, 15,000, 10,000 രൂപയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ.