deadbody-found

തിരുവനന്തപുരം: ഓഡിറ്റോറിയത്തിനുള്ളിൽ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു ബന്ധുക്കൾ രാജേന്ദ്രനെ അവസാനമായി കണ്ടത്. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്.