
സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 11ാം റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷിന് വിജയം. 11ാം റൗണ്ടിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി. ഇതോടെ ആറു പോയിന്റുമായി ഗുകേഷ് മുന്നിലെത്തി. ഒന്നരപോയിന്റ് കൂടി നേടിയാൽ ഗുകേഷ് ലോക ചാമ്പ്യനാകും. ഏഴര പോയിന്റാണ് ചാമ്പ്യൻഷിപ്പ് നേടാൻ വേണ്ടത്, ചാമ്പ്യൻഷിപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.
ഡിങ് ലിറനുമായുള്ള പത്താം റൗണ്ട് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം റൗണ്ടിൽ ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം റൗണ്ടിൽ ജയം നേടി ഗുകേഷ് മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. തുടർന്നുള്ള ഏഴു റൗണ്ടുകളിലും രണ്ടുപേരും ഒപ്പത്തിനൊപ്പം നിന്നു. അവസാന റൗണ്ടിലും പോയിന്റ് തുല്യമായാൽ നാല് ഗെയിമുകളുള്ള റാപ്പിഡ‌് റൗണ്ടായിരിക്കും വിജയിയെ തീരുമാനിക്കുക. ഇതും സമനിലയിൽ അവസാനിച്ചാൽ ബ്ലിറ്റ്സ് പ്ലേഫിലൂടെയായിരിക്കും ചാമ്പ്യനെ കണ്ടെത്തുക.
🇮🇳 Gukesh D fans celebrating as Game 11 swings in his favor! 🏆 #DingGukesh pic.twitter.com/M0NR5qpCMr
— International Chess Federation (@FIDE_chess) December 8, 2024