
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ രംഗത്തും പരസ്യ ഏജൻസികളിലും പ്രവർത്തിക്കുന്ന പരസ്യ, മീഡിയ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അഡ്വടൈസിംഗ് ക്ലബ് ട്രിവാൻഡ്രം രൂപീകൃതമായി. അംഗങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നോലഡ്ജ് സെമിനാറുകളും ഇവന്റുകളും സംഘടിപ്പിച്ച് അതുവഴി പ്രദേശത്തെ പരസ്യ വ്യവസായത്തിന്റെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. നൂറോളം വരുന്ന പ്രൊഫഷണലുകളുടെ ആദ്യ ജനറൽ ബോഡി യോഗം നടന്നു. ലാജ് സലാം (പ്രസിഡന്റ്), വിഷ്ണു വിജയ് (സെക്രട്ടറി), മണികണ്ഠൻ(ട്രഷറർ), ബി. സുനിൽ (വൈസ് പ്രസിഡന്റ്), തോമസ് ജോർജ് (ജോ. സെക്രട്ടറി) കൃഷ്ണനുണ്ണി, കൃഷ്ണകുമാർ, സന്തോഷ് കുമാർ, പ്രദീപ് പ്രഭാകർ, ഗീത ജി. നായർ, തൻസീർ, പ്രതീഷ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കോശി എബ്രഹാം, കെ.കെ ജോഷി, രഘു നാഥ് , റോയ് മാത്യു, ദീപു എസ് എന്നിവരെ ചേർത്ത് അഡ്വൈസറി ബോർഡും രൂപീകരിച്ചു.