
കീവ്: റഷ്യയുമായുള്ള ഏറ്റുമുട്ടലിൽ ഇതേവരെ തങ്ങളുടെ 43,000 സൈനികർക്ക് ജീവൻ നഷ്ടമായെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. 3,70,000 ലേറെ സൈനികർക്ക് പരിക്കേറ്റെന്നും സെലെൻസ്കി പറഞ്ഞു. 1,98,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും 5,50,000 പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏകദേശം 57,500 യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യു.എസ് നേരത്തെ പ്രതികരിച്ചത്. റഷ്യയും യുക്രെയിനും സ്വന്തം സൈനികരുടെ മരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവിടാത്തത് അവ്യക്തതകൾക്ക് കാരണമാകുന്നുണ്ട്. 2022 ഫെബ്രുവരി 24നാണ് യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയത്.