maruti

അടുത്തിടെയാണ് മാരുതി സുസൂക്കിയുടെ പുതിയ മോഡല്‍ ഡിസയര്‍ അവതരിപ്പിച്ചത്. ബെയ്‌സ് മോഡലിന് ഷോറൂം വില 6.79 ലക്ഷം രൂപയാണ്. നാല് വകഭേദങ്ങളിലും പെട്രോള്‍-മാനുവല്‍, പെട്രോള്‍ എഎംടി, സിഎന്‍ജി മാനുവല്‍ എന്നീ മൂന്ന് എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകളിലാണ് പുതിയ മാരുതി ഡിസയര്‍ എത്തുന്നത്. ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നീ വേരിയന്റുകളിലാണ് വണ്ടി എത്തുക.

ഇന്റീരിയറിലും മറ്റ് ഫീച്ചറുകളിലും ഒപ്പം സുരക്ഷ സംവിധാനത്തിലും അടിമുടി മാറ്റവുമായിട്ടാണ് പുതിയ ഡിസയറിനെ കമ്പനി നിരത്തിലിറക്കുന്നത്. ഒരു പ്രീമിയം മോഡലിനോട് കിടപിടിക്കുന്ന സംവിധാനങ്ങളെന്നാണ് നിര്‍മാതാക്കള്‍ തന്നെ വിശേഷിപ്പിക്കുന്നത്. രണ്ട് മാസം വരെയാണ് ഡിസംബറില്‍ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കുള്ള വെയ്റ്റിംഗ് പിരീഡ്. സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നീ വേരിയന്റുകളാണ് കൂടുതലും ആള്‍ക്കാര്‍ ബുക്ക് ചെയ്യുന്നത്. 8ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് ഇതിന്റെ ഷോറൂം വില.

ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീ-ഓപ്പറേറ്റഡ് ബൂട്ട് ഓപ്പണിംഗ്, സില്‍വര്‍ ട്രിം, ഫോക്‌സ് വുഡ് ഇന്‍സെര്‍ട്ടുകള്‍ എന്നീ ഫീച്ചറുകളാണ് ടോപ്പ് എന്‍ഡ് വേരിയന്റിനുള്ളത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളിലെ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗാണ് പുതിയ മാരുതി ഡിസയറിന്റെ പ്രധാന ഹൈലൈറ്റ്. കോംപാക്ട് സെഡാന്‍ മുതിര്‍ന്നവരുടെ ഒക്കപ്പന്റ് പ്രൊട്ടക്ഷനില്‍ പഞ്ചനക്ഷത്ര റേറ്റിംഗും കുട്ടികളുടെ യാത്രക്കാരുടെ സംരക്ഷണത്തിന് ഫോര്‍ സ്റ്റാര്‍ റേറ്റിംഗും വാഹനം നേടിയിരുന്നു.