hair-care-

കേശസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിച്ചു വരുന്ന ഒന്നാണ് കറ്റാർ വാഴ. മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുത്ത് തലയോട്ടിയ്ക്ക് കുളിർമ പ്രദാനം ചെയ്യാൻ കറ്റാർ വാഴയ്ക്ക് കഴിയും. എന്നാൽ കറ്റാർ വാഴയോടൊപ്പം മറ്റ് ചില ചേരുവകൾ കൂടി ചേരുന്നതോടെ മുടിയുടെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. കൂടാതെ മുടിയുടെ ആരോഗ്യം വർദ്ധിക്കാനും ഇത്തരം കൂട്ടുകൾ സഹായകമാണ്

അത്തരത്തിൽ കുറഞ്ഞ ചെലവിൽ നിർമിച്ചെടുക്കാവുന്ന പ്രകൃതിദത്തമായ കൂട്ടാണ് ഇനി പറയുന്നത്. കറ്റാർ വാഴയോടൊപ്പം ആവണക്കെണ്ണയും ശുദ്ധമായ വെളിച്ചെണ്ണയുമാണ് മികച്ച ഫലത്തിനായി ഉപയോഗിക്കേണ്ടത്. കറ്റാർ വാഴ തലയിലെ ഈർപ്പം നിലനിർത്തി മുടിയുടെ തിളക്കം വീണ്ടെടുക്കമ്പോൾ ആവണക്കെണ്ണ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിക്കാൻ സഹായിക്കും. വെളിച്ചെണ്ണ മുടി ഉള്ളിൽ നിന്ന് ശക്തിപ്പെടാൻ സഹായകമാകും.

ഇതിനായി ആദ്യം രണ്ട് സ്പൂൺ വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് കുഴയ്ക്കുക. ഇതിലേയ്ക്ക് അഞ്ച് സ്പൂൺ കറ്റാർ വാഴ ജെൽ ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി ചേർത്ത് പിടിപ്പിച്ച ശേഷം മസാജ് ചെയ്യുക. 30 മിനിറ്റ് തലയിൽ സൂക്ഷിച്ച ശേഷം കഴുകി കളയുക. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. മികച്ച ഫലത്തിനായി ആഴ്ചയിൽ രണ്ട് തവണയെങ്കിലും ആവർത്തിക്കാൻ ശ്രമിക്കുക.