al-assda

ഡെമാസ്‌കസ് : വിമതർ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസജും കുടുംബവും മോസ്കോയിലെന്ന് സ്ഥിരീകരണം. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. നേരത്തെ അസദ് സിറിയ വിട്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ നൽകിയതായി റഷ്യൻ അധികൃതർ അറിയിച്ചു. വി​മ​ത​ർ​ ​ഡെ​മാ​സ്‌​ക​സ് ​പി​ടി​ക്കു​മെ​ന്ന് ​വ​ന്ന​തോ​ടെ​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​ത​ന്നെ​ ​ബാ​ഷ​ർ​ ​അ​ജ്‌​ഞാ​ത​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​പോ​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടുണ്ടായിരുന്നു. ​

അതേസമയം ​അ​സ​ദ് ​കു​ടും​ബ​ത്തി​ന്റെ​ 53​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ഉ​രു​ക്ക് ​മു​ഷ്ടി​യു​ള്ള​ ​വാ​ഴ്‌​ച​യ്‌​ക്കും​ ​ബാ​ത്ത് ​പാ​ർ​ട്ടി​യു​ടെ​ ​ഏ​കാ​ധി​പ​ത്യ​ ​ഭ​ര​ണ​ത്തി​നു​മാ​ണ് ​ വിമതർ അന്ത്യം കുറിച്ചത് ഇ​ട​ക്കാ​ല​ ​ഗ​വ​ൺ​മെ​ന്റി​ന് ​അ​ധി​കാ​രം​ ​കൈ​മാ​റു​മെ​ന്ന് ​വി​മ​ത​ർ​ ​അ​റി​യി​ച്ചു.​ ​വി​മ​ത​രോ​ട് ​സ​ഹ​ക​രി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​ഘാ​സി​ ​അ​ൽ​ ​ജ​ലാ​ലി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​വി​മ​ത​ ​ക​മാ​ൻ​ഡ​ർ​ ​അ​ബു​ ​മു​ഹ​മ്മ​ദ് ​അ​ൽ​ ​ഗൊ​ലാ​നി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


ത​ല​സ്ഥാ​ന​മാ​യ​ ​ഡെ​മാ​സ്‌​ക​സ് ​വി​മ​ത​ർ​ ​പി​ടി​ച്ചു.​ ​കു​പ്ര​സി​ദ്ധ​മാ​യ​ ​സെ​ദ്നാ​യ​ ​ജ​യി​ലി​ലെ​ ​നൂ​റു​ക​ണ​ക്കി​ന് ​വി​മ​ത​ ​ത​ട​വു​കാ​രെ​ ​മോ​ചി​പ്പി​ച്ചു. 13​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ആ​ഭ്യ​ന്ത​ര​ ​യു​ദ്ധ​ത്തി​ൽ​ ​മൂ​ന്ന​ര​ ​ല​ക്ഷം​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ടു​ക​യും​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​തെ​രു​വി​ലാ​വു​ക​യും​ ​ചെ​യ്‌​തു.​ ​ബാ​ഷ​റി​ന്റെ​ ​സൈ​ന്യ​ത്തി​ന്റെ​ ​ചെ​റു​ത്തു​നി​ൽ​പ്പി​ല്ലാ​തെ​യാ​ണ് ​വി​മ​ത​ർ​ ​ഡെ​മാ​സ്‌​ക​സി​ൽ​ ​ക​ട​ന്ന​ത്.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ൾ​ ​ന​ഗ​ര​ക​വാ​‌​‌​‌​ട​ത്തി​ൽ​ ​സ്വാ​ത​ന്ത്ര്യ​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി.​ ​ബാ​ഷ​റി​ന്റെ​ ​പി​താ​വും​ ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഹാ​ഫി​സി​ന്റെ​ ​പ്ര​തി​മ​ ​ത​ക​ർ​ത്തു.​ ​ബാ​ഷ​റി​ന്റെ​ ​കൊ​ട്ടാ​രം​ ​കൈ​യേ​റി​ ​കൊ​ള്ള​യ​ടി​ച്ചു.​ ​സി​റി​യ​ൻ​ ​സെ​ൻ​ട്ര​ൽ​ ​ബാ​ങ്കും​ ​കൊ​ള്ള​യ​ടി​ച്ചു.