
നമ്മുടെ വീടിന് ചുറ്റും പോസിറ്റീവും നെഗറ്റീവുമായ ഊർജമുണ്ട്. ഇതിൽ ഏത് ഊർജം വീടിനുള്ളിലേക്ക് പ്രവേശിക്കണം എന്ന് തീരുമാനിക്കുന്നത് അവിടെ ജീവിക്കുന്ന മനുഷ്യർ തന്നെയാണ്. ശുഭകരമായ വസ്‌തുക്കൾ വീടിന്റെ പ്രധാന വാതിലിന് മുന്നിലോ സമീപത്തോ വച്ചാൽ പോസിറ്റീവ് ഊർജത്തെ ആകർഷിക്കാമെന്നാണ് വിശ്വാസം. മറിച്ചാണെങ്കിൽ ദോഷമാകും ഉണ്ടാവുക. കുടുംബാംഗങ്ങൾക്ക് രോഗങ്ങൾ ഒഴിയില്ല. അതിനാൽ, വീട്ടിൽ എപ്പോഴും പോസിറ്റീവ് ഊർജം നിലനിർത്താൻ സഹായിക്കുന്ന ചില കാര്യങ്ങൾ അറിയാം.
1.വീടിന്റെ പ്രധാന വാതിലിന് സമീപം ചൂല് പോലുള്ള വസ്‌തുക്കൾ വച്ചാൽ പോസിറ്റീവ് ഊർജം ഒരിക്കലും അകത്തേക്ക് കയറില്ല. അതിനാൽ, പ്രധാന വാതിലിന് സമീപം ഇവ വയ്‌ക്കാൻ പാടില്ല.
2. വീടിന്റെ പ്രധാന വാതിലിൽ നിന്ന് ഇറങ്ങുമ്പോൾ കാണുന്ന തരത്തിൽ അയ അല്ലെങ്കിൽ അശ ഉണ്ടാകാൻ പാടില്ല. ഇങ്ങനെ ഉണ്ടായാൽ നിങ്ങൾ ഇറങ്ങുന്ന എല്ലാ കാര്യത്തിനും തടസം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
3. വീടിന് ചുറ്റും നല്ല വൃത്തിയായി സൂക്ഷിക്കണം. മൺവെട്ടി, പൊട്ടിയ മൺപാത്രങ്ങൾ, ആയുധങ്ങൾ പോലുള്ളവ വീടിനോട് ചേർന്ന് വയ്‌ക്കാൻ പാടില്ല.
4. മാറാല വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്‌താൽ പോസിറ്റീവ് ഊർജം വീട് മുഴുവൻ നിറയും.