
ചെമ്പൻ വിനോദ്, അപ്പാനി ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്.പി ശക്തിവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന അലങ്ക് 27 തിയേറ്ററിൽ.  ഗുണനിധി, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തമിഴ്നാട് കേരള അതിർത്തിക്ക് സമീപമുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം കൂടിയാണ്.  കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. 
ഡിജി ഫിലിം കമ്പനി & മാഗ്നാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. ശബരീഷും എസ്.എ. സംഘമിത്രയും ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം: എസ്. പാണ്ടികുമാർ, സംഗീതം: അജേഷ്, കല: പി.എ. ആനന്ദ്, എഡിറ്റർ: സാൻ ലോകേഷ്, സ്റ്റണ്ട്: ദിനേശ് കാശി, ശബ്ദമിശ്രണം: സുരൻ. ജി, പ്രൊഡക്ഷൻ കൺട്രോളർ: അരുൺ വിച്ചു. പി.ആർ.ഓ: പ്രതീഷ് ശേഖർ