
തിരുവനന്തപുര: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചനയുടെ വേദിയിൽ ടി.എ.രാജശേഖരൻ രചിച്ച നോവൽ 'സെക്രട്ടേറിയറ്റ് 'സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഡോ.കെ.എസ്.രവികുമാറിന് നൽകി പ്രകാശനം ചെയ്തു.സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷനായിരുന്നു.ചിന്ത പബ്ലിഷേഴ്സ് മാനേജർ ഗോപീ നാരായണൻ,എഡിറ്റർ കെ.എസ്.രഞ്ജിത്,സെക്രട്ടേറിയറ്റ് എൽഡേഴ്സ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് എ.അബ്ദുൾവാഹിദ്,രചന കൺവീനർ എസ്.ബിനു,ജോയിന്റ് കൺവീനർ രശ്മി.എ.ആർ എന്നിവർ പങ്കെടുത്തു