a

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സന്ധ്യ തിയേറ്റർ ഉടമ എം.സന്ദീപ്, മാനേജർമാരായ എം. നാഗരാജു, ജി. വിജയ്ചന്ദർ എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നടൻ അല്ലു അർജുനെതിരെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നടനും സംഘവും തിയേറ്ററിൽ എത്തുന്ന വിവരം പൊലീസിനെ അറിയിക്കുകയോ തിരക്ക് നിയന്ത്രിക്കുന്നതിന് സംവിധാനമൊരുക്കുകയോ ചെയ്യാത്തതിനാണ് മൂന്നുപേരെയും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച്ച ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതിയാണ് തിക്കിലും തിരക്കിലും മരണപ്പെട്ടത്. മകൻ തേജ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം അല്ലു പ്രഖ്യാപിച്ചിരുന്നു.