a

കൊൽകത്ത: ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിൽ ഞായറാഴ്ച്ച രാത്രിയാണ് അപകടം. നാടൻ ബോംബുകൾ നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. മാമോന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. മരിച്ച മൂന്നുപേർക്കും മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.