a

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്‌ഫോടനത്തിൽ സൈനികന് വീരമൃത്യു. ഹവിൽദാർ വി.സുബെെഷാണ് (39) നിയന്ത്രണ രേഖയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. പെട്രോളിംഗിനിടെ കുഴിബോംബിൽ ചവിട്ടിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീനഗർ- ബാരാമുള്ള ഹൈവേയിൽ നിന്ന് സ്ഫോടകവസ്തുക്കൾ (ഐ.ഇ.ഡി) കണ്ടെത്തി നിർവീര്യമാക്കിയതിന് പിന്നാലെയാണ് കുഴിബോംബ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ അന്വേഷണമാരംഭിച്ചു.