
നടൻ ജയറാം ഇന്ന് അറുപത് വയസിലേക്ക് കടക്കും. പത്മരാജന്റെ കണ്ടെത്തലായ ജയറാം അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വന്ന് ഇന്ന് മലയാളികളുടെ പ്രിയ നായക നടനായി തുടരുന്നു. കുടുംബചിത്രങ്ങളിലൂടെയാണ് ജയറാം പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. സത്യൻ അന്തിക്കാടിന്റെയും രാജസേനന്റെയും സിബിമലയിലിന്റെയും ഹ്യുമർ ടച്ചുള്ള ചിത്രങ്ങൾ ജയറാം എന്ന നടനെ വളർത്തി. പത്മരാജൻ, ഭരതൻ എന്നീ പ്രതിഭാധനരുടെ സിനിമകളാണ് ജയറാം എന്ന നടനെ പാകപ്പെടുത്തിയത്.
ഹ്യൂമർ ടച്ചുള്ള ഫാമിലി ചിത്രങ്ങൾക്ക് നിലനിൽപ്പുള്ള കാലം തന്നിലെ നടനെ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കുമെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. അന്യ ഭാഷകളിലും തിളങ്ങുന്ന നടനാണ് ജയറാം. ജയറാമും പാർവതിയും മലയാളികളുടെ പ്രിയ താര ദമ്പതിമാരാണ്.മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിശേഷങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.