
ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ ചലച്ചിത്രകാരൻ ഷാജി എൻ. കരുണിന് ജെ.സി ഡാനിയേൽ പുരസ്കാരം. 1988 ൽ സംവിധാനം ചെയ്ത പിറവിയാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാൻമേളയുടെ ഒൗദ്യാേഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂർവം സംവിധായകരിലൊരാൾ എന്ന വിശേഷണം ഷാജി എൻ. കരുണിന് സ്വന്തം. ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഒാള് എന്നിവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. 40 തിലധികം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാനാണ്. നിലവിൽ കെ.എസ്.എഫ്.ഡി.സി ചെയർമാൻ.