
കണ്ണൂർ: പൊലീസ് അമിത പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സൂചനാ പണിമുടക്ക്. പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു.
ജില്ലയിൽ കൂടുതൽപ്പേരും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നതിനാൽ ബസ് പണിമുടക്കിൽ വലയുകയാണ് പൊതുജനം. അതേസമയം, പ്രധാന റൂട്ടുകളിലെല്ലാം കെഎസ്‌ആർടിസി സർവീസ് നടത്തുന്നുണ്ട്. മുൻനിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല.