astro

അശ്വതി: അന്യവ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. കാർഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വീട്ടിൽ ദൈവിക കർമ്മങ്ങൾ നടക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും. ഭാഗ്യദിനം: തിങ്കൾ.

ഭരണി: തൊഴിൽ വ്യാപാര രംഗങ്ങളിൽ അഭിവൃദ്ധിയുണ്ടാക്കും. ഔദ്യോഗികമായി സ്ഥലമാറ്റങ്ങൾ ലഭിക്കും. മേലധികാരികളുടെ സഹകരണം വർദ്ധിക്കും. മുടങ്ങിക്കിടന്ന വീടുപണി പുനരാരംഭിച്ചേക്കും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. ഭാഗ്യദിനം: ബുധൻ.
കാർത്തിക: ഭൂമി വാടക, വാഹനം എന്നിവയിൽ നിന്ന് വരുമാനം വർദ്ധിക്കും. സർക്കാരിൽ നടപടികൾ അനുകൂലമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. വിദേശജോലിക്കായുള്ള ശ്രമം വിജയിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം: ഞായർ.
രോഹിണി: ബാങ്കുകളിലോ മറ്റു സർവീസ് സ്ഥാപനങ്ങളിലോ ജോലിയിൽ പ്രവേശിക്കാനവസരം. വാക്കുകൾ വളരെ സൂക്ഷിച്ചു പ്രയോഗിക്കണം. കോടതിവിധി അനുകൂലമാകും. ഉദരസംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കണം. ഭാഗ്യദിനം: ചൊവ്വ.

മകയിരം: പുതിയ വാഹനങ്ങൾ വാങ്ങാൻ സാദ്ധ്യതയുണ്ട്. വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. വിദേശത്ത് പോകനവസരം ലഭിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. മനസ് സദാസമയവും വ്യാകുലപ്പെടുന്നതാണ്. ഭാഗ്യദിനം: ശനി.
തിരുവാതിര: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിജയിക്കും. ഊഹക്കച്ചവടങ്ങളിൽ നിന്നുള്ള ആദായം കുറയും. സ്വന്തം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് വരും. ഭാഗ്യദിനം: ബുധൻ.

പുണർതം: രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് അവസരം വളരെ ഗുണമാണ്. കുടുംബത്തിൽ സുഖവും ഐശ്വര്യവും ഉണ്ടാകും. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വീണ്ടും എത്തിച്ചേരും. സർവകാര്യത്തിലും തടസങ്ങൾ നേരിടുന്ന സമയമാണ്. ഭാഗ്യദിനം: തിങ്കൾ.
പൂയം: കൃഷി, വാടക ഇനത്തിൽ വരുമാനമുണ്ടാകും. തുടങ്ങിവച്ച പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കും. ഭൂമിവാങ്ങൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. തൊഴിൽ രംഗത്ത് തടസങ്ങളുണ്ടാകും. ഭാഗ്യദിനം: ബുധൻ.

ആയില്യം: മതപരമായ ചടങ്ങുകളിൽ സംബന്ധിക്കും. വീട്ടിൽ നിന്നു മാറി താമസിച്ചിരുന്നവർ തിരിച്ചെത്തും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പ്രവർത്തനമേഖലയിൽ പരിഗണനയും പദവിയും ലഭിക്കും. വിദ്യാപരമായി കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഭാഗ്യദിനം: വെള്ളി.

മകം: കുടുംബാംഗങ്ങളിൽ നിന്ന് പലവിധ സഹായങ്ങളുണ്ടാകും. പുതിയ ഭൂമിയോ വീടോ വാങ്ങും. നിക്ഷേപങ്ങളിൽ വർദ്ധനവുണ്ടാകും. ആഗ്രഹിച്ച വിധം ഉയർന്ന പദവി അലങ്കരിക്കും. സ്ത്രീകളിൽ നിന്ന് സഹായമുണ്ടാകും. ഉന്നതവിദ്യാഭ്യാസം സാദ്ധ്യമാകും. ഭാഗ്യദിനം: ചൊവ്വ.
പൂരം: സന്താനങ്ങളുടെ ഉന്നമനത്തിനായുള്ള പരിശ്രമങ്ങൾ വിജയിക്കും. ഔദ്യോഗികരംഗത്ത് സ്വസ്ഥത കുറയും. ഏതുകാര്യങ്ങൾ ചെയ്യുമ്പോഴും ആലോചിക്കണം. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് മാറ്റമുണ്ടാകും. ഭാഗ്യദിനം: ഞായർ.
ഉത്രം: പുതിയ കച്ചവടം തുടങ്ങുവാൻ സാദ്ധ്യതയുണ്ട്. വിദേശത്ത് ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ചെലവുകൾ വർദ്ധിക്കും. സ്‌നേഹിതന്മാരിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. കൊടുക്കൽ വാങ്ങലുകൾ അനുകൂലമായി ഭവിക്കും. ഭാഗ്യദിനം: വെള്ളി.

അത്തം: മതാനുഷ്ഠാനങ്ങളിലും ക്ഷേത്രദർശനത്തിലും പ്രത്യേക താല്പര്യമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. തൊഴിൽരഹിതർക്ക് സർവീസിൽ പ്രവേശിക്കാനവസരം. വൈവാഹിക ജീവിതം സുഖകരമായിരിക്കും. വ്യാപാരം മെച്ചപ്പെടും. ഭാഗ്യദിനം: തിങ്കൾ.

ചിത്തിര: തിരിച്ചുകിട്ടാനില്ലെന്നു കരുതിയ വസ്തുവോ പണമോ കൈവശം വന്നുചേരും. ധാർമ്മിക കാര്യങ്ങളിൽ താത്പര്യം കാണിക്കും. പരസ്യങ്ങൾ കരാറുകൾ തുടങ്ങിയവയിൽ നിന്ന് ആദായമുണ്ടാകും. ജനമദ്ധ്യത്തിൽ സ്വാധീനം വർദ്ധിക്കും. ഭാഗ്യദിനം: ബുധൻ.
ചോതി: ഉത്തരവാദിത്വപ്പെട്ട ജോലി ഏറ്റെടുക്കേണ്ടിവരും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനുള്ള പ്രവണത നിയന്ത്രിക്കണം. വിവാഹാകാര്യങ്ങൾക്ക് കാലതാമസം നേരിടും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരം ലഭിക്കും. ഭാഗ്യദിനം: വെള്ളി.

വിശാഖം: തൊഴിൽപരമായി മാറ്റങ്ങളുണ്ടാകും. പുതിയ രീതിയുമായി ഇണങ്ങിച്ചേരാൻ പ്രയാസപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റാൻ കൂടുതൽ പ്രയത്നിക്കണം. സന്താനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം. വിദേശയാത്ര ഗുണകരമാകില്ല. ഭാഗ്യദിനം: വ്യാഴം.

അനിഴം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവാർഡുകൾ ലഭിക്കും. ഓരോ കാര്യത്തിലുമുള്ള ജാഗ്രതകൂടുതൽ നല്ലതാണ്. കൂട്ടുകച്ചവടത്തിൽ നേട്ടമുണ്ടാകും. മേലധികാരികളിൽ നിന്ന് ആനുകൂല്യം ലഭിക്കും. വ്യവസായത്തിൽ നിന്ന് ആദായം വർദ്ധിക്കും. ഭാഗ്യദിനം: ശനി.

തൃക്കേട്ട: മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളുണ്ടാകും. ജനങ്ങൾക്കിടയിൽ അംഗീകാരം ലഭിക്കും. ആരോഗ്യവും ധനസ്ഥിതിയും മെച്ചപ്പെടും. കർമ്മരംഗം പുഷ്ടിപ്പെടും. ലോണുകളും മറ്റും പെട്ടെന്ന് ശരിയാകും. പുതിയ വാഹനം വാങ്ങും. ഭാഗ്യദിനം: ചൊവ്വ.
മൂലം: എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസിൽ പാർട്ട്ണറെ ഉൾക്കൊള്ളിക്കും. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കും. ഉന്നതരായ വ്യക്തികൾ മുഖേന നേട്ടമുണ്ടാകും. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കും. ഭാഗ്യദിനം: ഞായർ.
പൂരാടം: ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. നല്ല വ്യക്തികളുമായി സൗഹൃദം പുലർത്തും. ഊഹക്കച്ചവടത്തിലും മത്സരപരീക്ഷയിലും വിജയിക്കും. പലതരം സുഖഭോഗവസ്തുക്കൾ കൈവശമെത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ഭാഗ്യദിനം: ഞായർ.

ഉത്രാടം: ഗവൺമെന്റ് ജോലിക്കാർക്ക് പ്രമോഷനോടു കൂടിയ സ്ഥലം മാറ്റം പ്രതീക്ഷിക്കാം. ദേശാന്തരയാത്രകൾക്ക് ശ്രമിക്കും. വസ്തുവകകളുടെ ക്രയവിക്രയത്തിന് തടസം നേരിടും. വിവാഹകാര്യത്തിൽ തീരുമാനമെടുക്കും. ഭാഗ്യദിനം: ബുധൻ.

തിരുവോണം: ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. ഭാവിയിൽ നേട്ടമുണ്ടാകുന്ന പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പൊതുജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ഭാഗ്യദിനം: തിങ്കൾ.
അവിട്ടം: കടബാദ്ധ്യതകൾ പരിഹരിക്കും. ഉദ്യോഗക്കയറ്റത്തിനും ശമ്പളവർദ്ധനവിനും സാദ്ധ്യത. കലാകാരൻമാർക്ക് അനുകൂല സമയമാണ്. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം: വ്യാഴം.

ചതയം: സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് തുടങ്ങും. മതപരമായ അനുഷ്ഠാനങ്ങൾക്ക് സമയം കണ്ടെത്തും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കളോ കാണതായ വ്യക്തികളേയോ കണ്ടെത്തും. ഇലക്‌ട്രോണിക്സ് വിഷയങ്ങൾ പഠിക്കാൻ താത്പര്യമുണ്ടാകും. ഭാഗ്യദിനം: ഞായർ.


പൂരൂരൂട്ടാതി: ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. കയ്യിൽ വന്നുചേർന്ന വസ്തുക്കൾ നഷ്ടടപ്പെടുവാൻ സാദ്ധ്യതയുണ്ട്. കൃഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടി കഠിനാദ്ധ്വാനം നടത്തും. വിദേശയാത്രയ്ക്ക് തടസങ്ങൾ നേരിടും. ഭാഗ്യദിനം: വ്യാഴം.

ഉത്രട്ടാതി: ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉദാരതയോടെ പെരുമാറും. സർക്കാരിലോ ബാങ്കിലോ ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രമം പാഴാകില്ല. വ്യക്തിപരമായ അന്തസും പദവിയും വർദ്ധിക്കും. ഭാവിയിൽ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ പണം നിക്ഷേപിക്കും. ഭാഗ്യദിനം: വെള്ളി.
രേവതി: സാങ്കേതികമായി പഠിപ്പിൽ ഗുണമുണ്ടാകും. ആഡംബര വസ്തുക്കൾ വാങ്ങും. ആരാധാനലയങ്ങളുടെ പുനരുദ്ധാരണത്തിന് മുൻകൈയെടുക്കും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം: വെള്ളി.