beauty

മാറിവരുന്ന കാലാവസ്ഥയും ശാരീരിക പ്രശ്‌നങ്ങളും കാരണം പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് അകാലനര. ഇത് മാറ്റാൻ ഭൂരിഭാഗവും കെമിക്കൽ ഡൈയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ, ദീർഘനാൾ ഇവ ഉപയോഗിച്ചാൽ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. നര മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ വെറും മിനിട്ടുകൾ മതി. ഒരു കാര്യം കൂടെ ശ്രദ്ധിക്കുക, ഡൈ മാത്രമല്ല, നിങ്ങൾ ഭക്ഷണത്തിൽ നെല്ലിക്ക, മുരിങ്ങയില, കറിവേപ്പില എന്നിവ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നര മാറ്റാൻ സഹായിക്കും.

ആവശ്യമായ സാധനങ്ങൾ

സവാള - 1

തേയലപ്പൊടി - 3 ടീസ്‌പൂൺ

വെള്ളം - 2 ഗ്ലാസ്

നീലയമരിപ്പൊടി - 1 ടേബിൾസ്‌പൂൺ

മൈലാഞ്ചിപ്പൊടി - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

തേയിലപ്പൊടിയും ചെറുതായി അരിഞ്ഞ സവാളയും വെള്ളത്തിലിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഇതിനെ അരിച്ച് മാറ്റി വയ്‌ക്കണം. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നീലയമരിപ്പൊടിയും മൈലാഞ്ചിപ്പൊടിയും ചേർത്ത് നേരത്തേ തയ്യാറാക്കി വച്ച വെള്ളവുമായി യോജിപ്പിക്കണം.

ഉപയോഗിക്കേണ്ട രീതി

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ ഡൈ പുരട്ടി ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാവും.