
ജയറാമിന് അറുപതാം പിറന്നാൾ ആശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. 'ഹാപ്പി 60 പോപ്സ്' എന്നാണ് ജയറാമിന് ജന്മദിനാശംസകൾ നേർന്ന് കാളിദാസ് കുറിച്ചത്. കാളിദാസിന്റെ പ്രീവെഡ്ഢിംഗ് ആഘോഷങ്ങൾക്കിടയിൽ പകർത്തിയ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. തലക്കെട്ടു കെട്ടി കാളിദാസിനൊപ്പം ചുവടുവയ്ക്കുന്ന ജയറാമിനെ വീഡിയോയിൽ കാണാം. കൊച്ചിൻ കലാഭവൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ ഒന്നാണ് ജയറാം, മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്ക് വന്ന ജയറാമിനെ കൈപിടിച്ചു കയറ്റിയത് സംവിധായകൻ പദ്മരാജനായിരുന്നു. 1988ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ സിനിമയിലൂടെയാണ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത്. അനായസമായി ഹാസ്യം കൈകാര്യം ജയറാം വളരെ വേഗം കുടുംബ പ്രേക്ഷകരുടെ പ്രിയനടനായി മാറി.
തമിഴ്, തെലുങ്ക് ഭാഷകളിലും ജയറാം ശ്രദ്ധ നേടി. ഗോകുലം, പുരുഷ ലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണങ്ങൾ. തെനാലി സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരവും ലഭിച്ചു.അബ്രഹാം ഒാസ്ളർ ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.