
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ദേശീയ സംസ്ഥാന ബഹുമതി കരസ്ഥമാക്കിയ സംവിധായകൻ സക്കറിയ ആദ്യമായി നായകനായി അഭിനയിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന ചിത്രം ജനുവരിയിൽ തിയേറ്ററിൽ. നവാഗതനായ ഷമിം  മൊയ്തീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 
അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി  കാങ്കോൽ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട് കനകം എന്നിവരാണ് മറ്റ് താരങ്ങൾ. 
ഹരിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് ആണ്. തിരക്കഥ സംഭാഷണം: ആഷിഫ് കക്കോടി.നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. ഗായകർ: ഗോവിന്ദ് വാസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര.  പി.ആർ.ഒ എ.എസ്.ദിനേശ്.