f

കന്നടതാരം രാജ് ബി. ഷെട്ടി നായകനായി അഭിനയിക്കുന്ന ആദ്യമലയാള ചിത്രം രുധിരം ട്രെയിലർ പുറത്ത്. നവാഗതനായ ജിഷോ ലോൺ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവും ദുരൂഹമായ സംഭാഷണ ശകലങ്ങളുംകൊണ്ട് നിറയുന്നു. അപർണ ബാലമുരളിയാണ് നായിക. സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിൽ ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അഭിനേതാവായുമായ രാജ് ബി. ഷെട്ടി മലയാളത്തിനും ഏറെ പരിചിതനാണ്. റൈസിംഗ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് നിർമ്മാണം. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.