amazon

കൊച്ചി: ദ്രുത ഡെലിവറി സർവീസ് വിപണിയിൽ മത്സരം ശക്തമാക്കി ആമസോണും രംഗത്തെത്തി. ആമസോണിന്റെ ക്വിക് കൊമേഴ്സ് വിഭാഗമായ തേസിലൂടെയാണ് 15 മിനിട്ടിനുള്ളിൽ നിത്യോപയോഗ സാധനങ്ങൾ വീട്ടുമുറ്റത്തെത്തിക്കുന്നത്. പരീക്ഷണാർത്ഥം ബംഗളൂരുവിലാണ് സേവനത്തിന് തുടക്കമിട്ടത്. അടുത്ത ഘട്ടത്തിൽ ഇന്ത്യയൊട്ടാകെ സേവനം ലഭ്യമാകും. സൊമാറ്റോയുടെ ബ്ളിങ്കിറ്റ്, സ്വിഗി ഇൻസ്‌റ്റാമാർട്ട്, സെപ്‌റ്റോ, ഫ്ളിപ്പ്കാർട്ട് മിനിട്ട്‌സ് എന്നിവയുമായാണ് തേസ് മത്സരിക്കുന്നത്. ഇന്ത്യയിലെ ദ്രുത ഡെലിവറി സർവീസ് വിപണി ഈ വർഷം 600 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തുന്നത്.