
ബംഗളൂരു: ആധുനിക കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയത്തിലെ അതികായകനും ബംഗളൂരുവിന്റെ ശില്പിയുമാണ് വിട പടഞ്ഞ സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം. കൃഷ്ണ. ഭരണനൈപുണ്യവും അതുല്യമായ കാഴ്ചപ്പാടും കൊണ്ട് രാഷ്ട്രീയ രംഗത്ത് തന്റേതായ ഇടം അദ്ദേഹം സൃഷ്ടിച്ചു. വിദേശകാര്യ മന്ത്രി,മഹാരാഷ്ട്ര ഗവർണർ,കർണാടക മുഖ്യമന്ത്രി,കർണാടക നിയമസഭാ സ്പീക്കർ,മന്ത്രി എന്നീ നിലകളിൽ തിളങ്ങി. ആധുനിക ബംഗളൂരുവിനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അന്നുവരെ നിലനിന്നിരുന്ന ഭരണ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കിയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കുന്ന ബ്രാൻഡാക്കി ബംഗളൂരുവിനെ മാറ്റിയത്.
പ്രധാനമന്ത്രി മോദി, മുൻ പ്രധാനമന്ത്രി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
കൃഷ്ണയുടെ സംസ്‌കാര ചടങ്ങുകളുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഇന്ന് സംസ്ഥാന സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
വെല്ലുവിളികൾ
1999-2004 കാലത്ത് കർണാക മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ടത്. കന്നട മഠാധിപതിയായ ഡോ. രാജ് കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയതും തുടർച്ചയായി മൂന്ന് വർഷം സംസ്ഥാനത്തെ കൊടും വരൾച്ച പിടികൂടിയതും തമിഴ്നാടുമായുള്ള കാവേരി ജലതർക്കം രൂക്ഷമായതും ഇക്കാലത്താണ്.
ടെന്നീസും സംഗീതവും
തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടെ ടെന്നീസും സംഗീതവും അദ്ദേഹം ആസ്വദിച്ചു. ടെന്നീസ് മത്സരങ്ങൾ കാണാൻ സമയം കണ്ടെത്തി. രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനുള്ള ഉപാധി കൂടിയായി ടെന്നീസ്. എം.എസ്. സുബ്ബലക്ഷ്മി,ഭീംസെൻ ജോഷി,ലാൽഗുഡി ജയരാമൻ തുടങ്ങിയവരുടെ കച്ചേരികൾ നേരിട്ട് കേൾക്കാനും സമയം കണ്ടെത്തി. യോഗയും യാത്രയും വായനയും ഇഷ്ടപ്പെട്ടു. വസ്ത്രധാരണത്തിന്റെ പേരിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കെന്നഡി
രാഷ്ട്രീയ വിഗ്രഹം
ജോൺ എഫ്. കെന്നഡി പ്രസിഡന്റായിരുന്നപ്പോഴാണ് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി എസ്.എം കൃഷ്‌ണ യു.എസിൽ എൽ.എൽ.എം പഠിക്കുന്നത്. കെന്നഡിയെ തന്റെ രാഷ്ട്രീയ ആദർശമായി കണക്കാക്കി. 1962ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജർക്കിടയിൽ കെന്നഡിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.
തളർത്തിക്കളഞ്ഞ
മരുമകന്റെ മരണം
1932 മേയ് ഒന്നിന് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ സോമനഹള്ളി ഗ്രാമത്തിലാണ് എസ്.എം. കൃഷ്ണയുടെ ജനനം.
മൈസൂരു മഹാരാജാസ് കോളേജ്,ബംഗളൂരു ഗവ. ലാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം
യു.എസിലെ സതേൺ മെത്തഡിസ്റ്റ് സർവകലാശാല,ജോർജ് വാഷിംഗ്ടൺ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ഉന്നതപഠനം
1962 ൽ മദ്ദൂർ നിയമസഭാ സീറ്റിൽ സ്വതന്ത്രനായി വിജയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയത്.
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് മാണ്ഡ്യയിൽ നിന്ന് ലോക്‌സഭയിൽ
1969ൽ കോൺഗ്രസിൽ ചേർന്ന കൃഷ്‌ണ ഇന്ദിര,രാജീവ്,മൻമോഹൻ സിംഗ് സർക്കാരുകളിൽ മന്ത്രിയായി
1999 ഒക്ടോബർ 11 മുതൽ 2004 മെയ് 28 വരെ കർണാടക മുഖ്യമന്ത്രി
നിയമസഭാ സ്‌പീക്കർ(1989-93),
കർണാടക ഉപമുഖ്യമന്ത്രി(1993), പി.സി.സി അദ്ധ്യക്ഷൻ(1999)
2009 - 2012ൽ യു.പി.എ സർക്കാരിൽ വിദേശകാര്യമന്ത്രി
യു.പി.എ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായും സേവനമനുഷ്ഠിച്ചു.
2017 മാർച്ചിൽ ബി.ജെ.പിയിൽ ആരോഗ്യം മോശമായതിനെ തുടർന്ന് 2023ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിച്ചു
പ്രേമയാണ് ഭാര്യ
കഫെ കോഫി ഡേയുടെ മാതൃകമ്പനിയായ കോഫി ഡേ എന്റർപ്രൈസസ് സി.ഇ.ഒ. മാളവിക കൃഷ്ണയും ശാംഭവിയുമാണ് മക്കൾ
മരുമകനും കോഫി ഡേ സ്ഥാപകനുമായ വി.ജി.സിദ്ധാർത്ഥയുടെ മരണം കൃഷ്ണയെ ഏറെ തളർത്തി
2023ൽ രാജ്യം പദ്മ വിഭൂഷൺ നൽകി ആദരിച്ചു.