
തിരുവനന്തപുരം: എസ്.എൻ. രഘുചന്ദ്രൻ നായർക്കും ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ.ജോർജ് കുളങ്ങരയ്ക്കും ഗാന്ധിഭവൻ ദേശീയ പുരസ്‌കാരം. കാർഷിക,സാമൂഹികസേവന രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പത്തനാപുരം ഗാന്ധിഭവൻ ദേശീയ അവാർഡ് നൽകുന്നത്. തിരുവനന്തപുരം ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ്,യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ,കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലുള്ള സേവനം പരിഗണിച്ചാണ് രഘുചന്ദ്രൻ നായർ അവാർഡിന് അർഹനായത്. വിദ്യാഭ്യാസം,പരിസ്ഥിതി,കാർഷികം തുടങ്ങിയ രംഗത്തെ സംഭാവനകൾ മുൻനിറുത്തിയാണ് ജോർജ് കുളങ്ങരയ്ക്ക് പുരസ്‌കാരം നൽകുന്നത്. 25,000രൂപയും ഫലകവും അടങ്ങുന്ന അവാർഡ് പത്തനാപുരം ഗാന്ധിഭവനിൽ 13ന് രാവിലെ 11ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് സമ്മാനിക്കും.