
കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ വലിയവിളയിൽ മദ്യശാല കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ദേശീയപാതയിൽ ചാത്തമ്പാറ പ്രവർത്തിച്ചുവരുന്ന ബിവറേജ് ഔട്ട്‌ലെറ്റാണ് ജനവാസ കേന്ദ്രമായ വലിയവിളയിലേക്ക് മാറ്റി സ്ഥാപിക്കാനായി നീക്കം നടക്കുന്നത്.
സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ചാത്തമ്പാറ മണമ്പൂർ റോഡിലാണ് മദ്യശാലയ്ക്കായി നോക്കുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. വലിയവിള റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയിൽ യാതൊരു കാരണവശാലും മദ്യശാല സ്ഥലത്ത് അനുവദിക്കില്ലെന്ന് പ്രതിഷേധമുയർന്നു.
പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.എ മനാഫ്,ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോൾ,പി.ജെ.നഹാസ്,പഞ്ചായത്തംഗങ്ങളായ ലിസി.വി.തമ്പി,ബൈജു,സുധീർ,ഡി.സി.സി അംഗം സുരേഷ് കുമാർ,ബി.ജെ.പി മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്,മാവിള വിജയൻ,സ