
ചിറ്റാർ: ചിറ്റാറിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 200 മീറ്റർ അകലെ ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങി. കുളത്തിങ്കൽ ലീലാമ്മയുടെ വീടിന് സമീപമുള്ള പറമ്പിലെ തെങ്ങ് , വാഴ, കോലിഞ്ചി, കമുക് തുടങ്ങിയവ നശിപ്പിച്ചു. ആദ്യമായാണ് സ്‌കൂൾ പരിസരത്ത് കാട്ടാന വരുന്നത്. കാരികയം എസ്റ്റേറ്റിൽ ടാപ്പിംഗിന് എത്തിയ തൊഴിലാളിയുടെ അടുത്തേക്ക് കാട്ടാന പാഞ്ഞെത്തിയിരുന്നു . ആനയുടെ ശല്യം രൂക്ഷമായതിനാൽ വനപാലകരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. കാട്ടാനശല്യം രൂക്ഷമായതോടെ പലരും വീടും, സ്ഥലവും ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറുകയാണ്. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ. എൽ ചിറ്റാർ പ്രവാസി അസോസിയേഷൻ വനംവകുപ്പ് മന്ത്രി ശശിധരന് നിവേദനം നൽകി. വന്യജീവി ആക്രമണത്തിനെതിരെ ചിറ്റാർ പഞ്ചായത്തിലെ ജനപ്രതിനിധികളും കർഷകരും നാട്ടുകാരും യോഗം ചേർന്നു