
വിജയ് സേതുപതി, മഞ്ജു വാര്യർ , സൂരി എന്നിവര പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് തിയേറ്രറിൽ. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് താരങ്ങൾ. ആർ. എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽ. റെഡ് കുമാറാണ് ആണ് നിർമ്മാണം സംഗീത സംവിധാനം ഇളയരാജ . വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസാണ് കേരളത്തിൽ വിതരണം.
മാർക്കോ
ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ ഡിസംബർ 20ന് തിയേറ്രറിൽ.ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , സിദ്ധിഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ക്യൂബ്സ് എന്റർടെയ്ൻമെന്റ് ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മാണം.