
നവഭാവുകത്വ
മലയാള സിനിമ
എഡിറ്റർ എ. ചന്ദ്രശേഖർ
മലയാള സിനിമയിലെ നവഭാവുകത്വത്തിന്റെ തിരയിളക്കങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്ത് പ്രമേയം, ഉള്ളടക്കം എന്നിവയിൽ വന്ന മാറ്റങ്ങൾ, ലിംഗപരവും ദളിത് സ്ത്രീപക്ഷവുമായ ആഖ്യാന വൈവിദ്ധ്യം, താരസങ്കൽപ്പത്തിൽ വന്ന ഭാവുകത്വ പരിണാമം, സാങ്കേതികവും ഘടനാപരവുമായ മാറ്റങ്ങൾ, സാമ്പത്തികവശം എന്നിവ ഇഴകീറി പരിശോധിക്കുന്ന അക്കാഡമിക നിലവാരമുള്ള പഠനങ്ങളുടെ സമാഹാരം.
പ്രസാധകർ:
പരിധി പബ്ലിക്കേഷൻസ്
മനസ്സിൽ കൊടിയേറിയ
ഓർമ്മകൾ
രമേഷ് പുതിയമഠം
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരുപാട് അനുഭവങ്ങളുണ്ട്. തിരക്കുകൾക്കിടയിൽ അവർതന്നെ മറന്നുപോയ നിമിഷങ്ങളാണ് പുസ്തകത്തിൽ. ഒപ്പം ചലച്ചിത്ര, സാംസ്കാരിക, മാദ്ധ്യമ മേഖലയിലുള്ള 30 പേരുടെ വ്യത്യസ്ത അനുഭവങ്ങളും പങ്കിടുന്ന പുസ്തകം.
പ്രസാധകർ:
ജി.വി .ബുക്ക്സ്
അവനിവാഴ്‌വ്
അഞ്ചൽ ദേവരാജൻ
അനുഭവങ്ങളുടെ കനൽവഴികലിൽ നിന്ന് അക്ഷര സൗഹൃദങ്ങളുടെ പച്ചപ്പുകളിലൂടെ സർഗാത്മകതയുടെ വെളിച്ചം വിതറുന്ന 64 കവിതകളുടെ സമാഹാരം.
പ്രസാധകർ:
കിരീടം ബുക്‌സ്
തലകുനിയാത്ത
ഒരു വലിയമരം
എൻ.കെ പവിത്രൻ
ജീവിത സായാഹ്നത്തിൽ പിന്തിരിഞ്ഞു നോക്കുന്നത് മനുഷ്യസഹജമായ വാസനയാണ്. കവിതകളിലൂടെ, താൻ ആരായിരുന്നെന്ന് അന്വേഷിക്കുകയാണ് കവി. ചരിത്രത്തിന്റെ ദയാരഹിതമായ തീർപ്പുകളിൽ ഇടറിപ്പോയ സന്ദർഭങ്ങൾ അനുഭവ പാഠങ്ങളായി പിൻതലമുറയ്ക്ക് പകർന്നു നൽകുന്നു.
നഷ്ടസ്വപ്നങ്ങളുടെ
നദി
ജയേഷ് മൈനാഗപ്പള്ളി
ആകസ്മികതയുടെയും അനിശ്ചിതത്വത്തിന്റെയും സങ്കലനമായ വാഴ്വിന്റെ ഗതിവിലയങ്ങൾ പ്രതിബിംബിക്കുന്ന കഥകളുടെ സമാഹാരം. വാങ്മയങ്ങളെ ദൃശ്യങ്ങളാക്കി പരിഭാഷപ്പെടുത്തിയാണ് അവതരണം. നവീന മലയാള കഥയുടെ ലാവണ്യ ഭൂപടങ്ങൾ കൂടിയാകുന്ന കഥകൾ.
പ്രസാധകർ:
സൈകതം ബുക്‌സ്
വൃത്തത്തിനുള്ളിൽ നില്‌ക്കാത്തവർ
ബി.എൻ. റോയ്
ജീവിതത്തിന്റെ മൂല്യത്തകർച്ചയെ ഉദാസീനതയോടെ കഥാകൃത്ത് നോക്കിക്കാണുന്നത്. മൂല്യത്തകർച്ചയെ സക്രിയമായ മൂല്യബോധംകൊണ്ട് നവീകരിക്കുകയും അതുവഴി ജീവിതത്തെ സമഗ്രമായി വിലയിരുത്തുകയും ചെയ്യുന്നു. ഇതിലൂടെ കഥയിൽ രൂപം കൊള്ളുന്ന സൗന്ദര്യബോധം വായനക്കാരിലേക്ക് എത്തിക്കുന്നു.
പ്രസാധകർ
കറന്റ് ബുക്‌സ്