isha-ambani

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ദ് അംബാനി അങ്ങനെ അംബാനി കുടുംബത്തിലെ ഓരോ അംഗവും ബിസിനസ് രംഗത്ത് വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്‌ടറായ ഇഷ അംബാനി റീട്ടെയിൽ, ആഡംബര വ്യവസായ മേഖലയിൽ സ്വന്തമായി മുദ്ര പതിപ്പിപ്പിച്ച വ്യക്തി കൂടിയാണ്.

ഇന്ന് സമൂഹത്തിലെ പേരുകേട്ട വലിയ ബ്രാൻഡുകളിൽ പലരും ഇഷയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഇഷ അംബാനി നയിക്കുന്ന ഏഴ് പ്രശസ്ത ബ്രാൻഡുകൾ അറിയാം.

ബ്യൂട്ടി റീട്ടെയിൽ പ്ളാറ്റ്‌ഫോമായ ടിറ ബ്യൂട്ടി 2023 ഏപ്രിലിലാണ് സ്ഥാപിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര ബ്യൂട്ടി ബ്രാൻഡുകൾ ഈ പ്ളാറ്റ്‌ഫോമിൽ ലഭ്യമാണ്. ലോക പ്രശസ്ത ബ്രാൻഡുകളായ വെർസാച്ചെ, മൊഷിനോ, ഡൊൽച്ചെ ആന്റ് ഗബ്ബാന, ജിമ്മി ചൂ എന്നിവയുടെ ഉത്‌പന്നങ്ങൾ ടിറയിൽ ലഭിക്കും.

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ കളിപ്പാട്ട റീട്ടെയിലറായ ഹാംലീസിനെ 2019ൽ 100 ശതമാനം ഓഹരികളും വാങ്ങി റിലയൻസ് സ്വന്തമാക്കി. 620 കോടിക്കാണ് വമ്പൻ ബ്രാൻഡിലെ അംബാനി സ്വന്തമാക്കിയത്. നിലവിൽ ബ്രാൻഡ് ഇഷയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.

സാധാരണക്കാർക്കിടയിൽ പോലും ജനപ്രീതി നേടിയ ഫാഷൻ, ലൈഫ്‌സ്റ്റൈൽ പ്ളാറ്റ്‌ഫോമാണ് അജിയോ.

ഇന്ത്യയുടെ ആദ്യ ഫാഷൻ ബ്രാൻഡായ കവർ സ്റ്റോറി ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിലിന്റെ ഭാഗമാണ്. ലണ്ടനിലാണ് ആസ്ഥാനം.

2021ൽ അവതരിപ്പിച്ച ഭക്ഷണ ബ്രാൻഡാണ് ഫ്രഷ്‌പിക്. പ്രാദേശിക അന്താരാഷ്ട്ര രുചികൾ ഈ ബ്രാൻഡിൽ ലഭിക്കുന്നു. റെഡി-ടു-ഈറ്റ് ഭക്ഷണ ഉത്‌പന്നങ്ങളും ലഭിക്കുന്നു.

റിലയൻസ് റീട്ടെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഫാർമസിയാണ് നെറ്റ്‌മെഡ്‌സ്.

2021ലാണ് റിലയൻസ് റീട്ടെയിൽ, ലോകത്തിലെ ഏറ്റവും മികച്ച കൺവീനിയൻസ് സ്റ്റോറായ 7-ഇലവനുമായി സഹകരിച്ച് ഇന്ത്യയിൽ ഔട്ട്‌ലെറ്റുകൾ തുറന്നത്.