d

ന്യൂഡൽഹി: നടൻ രാജ്കു കപൂറിന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തി ക്ഷണിച്ച് കപൂർ കുടുംബം. 14നാണ് ആഘോഷങ്ങളുടെ തുടക്കം.

മോദിയെ ക്ഷണിക്കാൻ കരൂന കപൂർ,​ സെയ്ഫ് അലിഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കരിഷ്മ കപൂർ, അന്തരിച്ച നടൻ ഋഷി കപൂറിന്റെ ഭാര്യ നീതു കപൂർ, റിതിമ കപൂർ സാഹ് നി, ഭരത് സാഹ്നി, റിമ ജെയിൻ, മനോജ് ജെയിൻ, ആദാർ ജെയിൻ, ആർമാൻ ജെയിൻ, അനിസ മൽഹോത്ര എന്നിവർ എത്തി. അമിതാഭ് ബച്ചന്റെ മരുമകൻ നിഖിൽ നന്ദയും സംഘത്തിൽ ഉണ്ടായിരുന്നു. രാജ് കപൂറിന്റെ മകൾ റിതു നന്ദയുടെ മകനാണ് നിഖിൽ നന്ദ.