
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഡിസംബർ 12 - 1200 വൃശ്ചികം 27 വ്യാഴാഴ്ച. ( പുലർന്ന ശേഷം 9 മണി 52 മിനിറ്റ് 05 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം )
അശ്വതി: ദീര്‍ഘകാലത്തെ ആഗ്രഹങ്ങള്‍ സഫലമാകുന്നതാണ്. തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം.
ഭരണി: ധനാഗമമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും,ദാമ്പത്യ സുഖം, വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിച്ചാല്‍ ഗുണം കിട്ടും. കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങള്‍ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം.
കാര്‍ത്തിക: പ്രണയകാര്യങ്ങളില്‍ പുരോഗതി കാണുന്നു. വിവാഹ ആലോചനകളിൽ അനുകൂല തീരുമാനമുണ്ടാകും. രോഗശമനം, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, കുടുംബ സുഖം.
രോഹിണി: കലാ പ്രവർത്തനങ്ങളിൽ വിജയവും അംഗീകാരവും. സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത. പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.
മകയിരം: ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, ഗൃഹം, വാഹനം എന്നിവ പരിഷ്‌ക്കരിക്കും, കാര്യങ്ങള്‍ അനുകൂലമാകും. ഇന്റർവ്യുകളില്‍ വിജയം, യാത്രയില്‍ നേട്ടം. വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം.
തിരുവാതിര: പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യത കാണുന്നു. ക്രയ വിക്രയങ്ങളില്‍ നേട്ടം, വാഹന യോഗം. ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലര്‍ത്തും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. അംഗീകാരവും വിജയവും.
പുണര്‍തം: രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിട, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും. ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, സന്താന ഗുണം.
പൂയം: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും. ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും.
ആയില്യം: സാമ്പത്തിക പരിപാടികൾ സുഗമമായി നടക്കുമെങ്കിലും പണവരവ് ഇന്ന് കുറവായിരിക്കും.
കൃഷിയില്‍ നിന്നും ധന ലാഭം, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും.
മകം: പ്രണയ ജീവിതം നയിക്കുന്നവർ തിരക്കിനിടയിലും പങ്കാളിക്കായി സമയം കണ്ടെത്തും. കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കാത്ത ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. ഗാംഭീര്യം പ്രകടിപ്പിക്കും,എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.
പൂരം: സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ചില യാത്രകൾ പോകുന്നതിനെ കുറിച്ച് പ്ലാൻ ചെയ്യും. ഉല്ലാസകരമായ അനുഭവങ്ങൾ, സ്ത്രീകള്‍ മുഖേനെ സന്തോഷവും കിട്ടും. ധനലാഭം.
ഉത്രം: മോശം ചിന്തകൾ മനസിലേയ്ക്ക് കൊണ്ടുവരുന്നത് അവസാനിപ്പിക്കണം അല്ലാത്ത പക്ഷം മനസമാധാനം നഷ്ടമാകും. സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏൽപിക്കരുത്.
അത്തം: വിമർശനങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുമ്പോട്ട് പോകുക. വിദേശത്ത് താമസിക്കുന്നവരിൽ നിന്ന് നല്ല വാർത്ത ലഭിക്കും.ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖ സൗകര്യങ്ങള്‍ ആനുഭവിക്കും.
ചിത്തിര: തൊഴിൽ രംഗത്ത് എതിരാളികളുടെ കുതന്ത്രങ്ങളും കുപ്രചരണങ്ങളും ഉണ്ടാകും. കരുതിയിരിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ സാമ്പത്തിക പ്രതിസന്ധി നേരിടാനിടയുണ്ട്. ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും.
ചോതി: സ്ഥലം, വാഹനം, വീട് തുടങ്ങിയവ വാങ്ങാനും വിൽക്കാനും ശ്രമിക്കുന്നവർ ഇടപാടിന്റെ എല്ലാ വശവും കൃത്യമായി പരിശോധിക്കുക. ശത്രു ജയം, പുതിയ അവസരങ്ങള്‍, തൊഴിൽ രംഗത്ത് ചില അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ആഗ്രഹിച്ച വിജയം ഉണ്ടാകും.
വിശാഖം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. ജോലിയിൽ ഉള്ള ആത്മാര്‍ഥത അംഗീകരിക്കപ്പെടും. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പുരോഗതി.
അനിഴം: ബിസിനസിൽ ലാഭ സാദ്ധ്യതകളുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം, സഹോദരങ്ങളുമായുള്ള ബന്ധം ദൃഢപ്പെടും. സുഹൃത്തിന്റെ സഹായത്തോടെ സാമ്പത്തിക നേട്ടത്തിന് സാദ്ധ്യതയുണ്ട്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബ സുഖം.
കേട്ട: വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. ബിസിനസ് രംഗത്ത് ലാഭങ്ങൾ ഉണ്ടാക്കാനുള്ള പല അവസരങ്ങളും തെളിയും. അനുകൂലമായ വിവാഹ ബന്ധം കിട്ടും. സന്താനങ്ങള്‍ക്ക് തൊഴില്‍ സാദ്ധ്യതകളും നേട്ടങ്ങളും കാണുന്നു.
മൂലം: കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശ യാത്ര സഫലമാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കാന്‍ സാദ്ധ്യത.
പൂരാടം: സഹോദര സ്നേഹം ലഭിക്കും, കിട്ടില്ല എന്ന് കരുതിയ ധനം തിരിക ലഭിക്കും. കഠിനാധ്വാനം കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, അമിതമായ ശുഭാപ്തി വിശ്വാസം എല്ലാ കാര്യങ്ങളിലും വച്ചു പുലര്‍ത്തരുത്. പുതിയ വസ്തുവാഹനാദികള്‍ വാങ്ങാന്‍ തീരുമാനം.
ഉത്രാടം: ജീവിത പങ്കാളിക്ക് ശാരീരികമാനസിക ക്ലേശങ്ങള്‍ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക, അല്ലാത്ത പക്ഷം പരാജയങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ മാറ്റങ്ങള്‍ വരാം. മേലധികാരികളില്‍ നിന്ന് എതിര്‍പ്പും അസംതൃപ്തിയും.
തിരുവോണം: ആകസ്മികമായ അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ മുൻകരുതലുകളെടുക്കുക.
ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടത്തിനു സാദ്ധ്യത. പുതിയ പ്രശ്‌നങ്ങളിൽ അകപ്പെട്ടേക്കാം. ഏന്ത് ചെയ്യാൻ തീരുമാനിച്ചാലും അതിൽ തടസ്സങ്ങൾ ഉണ്ടാകും.
അവിട്ടം: അശ്രദ്ധമായ മനോഭാവം കാരണം കുടുംബാംഗങ്ങളുടെ പരിഹാസങ്ങൾ കേൾക്കേണ്ടിവരും. ഇന്ന് ജോലിസ്ഥലത്ത് കൂടുതൽ ശ്രദ്ധാലുവായിരിക്കണം, ഗാർഹിക ആവശ്യങ്ങൾക്കൊപ്പം, പ്രായമായവരുടെ ആരോഗ്യത്തിനും പണം ചെലവഴിക്കേണ്ടിവരും. കുടുംബത്തിൽ പെട്ടെന്ന് അസ്വസ്ഥതകൾ ഉണ്ടാകും.
ചതയം: കുടുംബാംഗങ്ങൾക്കിടയിൽ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചൂടേറിയ തർക്കത്തിന് സാദ്ധ്യതയുണ്ട്. ജോലിയിൽ ഗൗരവം കാണിക്കും, പണം സമ്പാദിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. തൊഴിൽ രംഗത്ത് കൂടുതൽ മത്സരവും തിരക്കും ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കുക. മറ്റുള്ളവര്‍ നടത്തുന്ന വിമർശനങ്ങൾ അവഗണിക്കുന്നതാണ് നല്ലത്.
പൂരുരുട്ടാതി: തൊഴിൽ രംഗത്തോ വീട്ടിലോ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്.
സർക്കാർ ജോലിക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. മുന്‍കോപം നിയന്ത്രിക്കണം. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും.
ഉത്തൃട്ടാതി: കമിതാക്കൾക്ക് പ്രണയ പരാജയം, ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും.എല്ലാ കാര്യത്തിലും താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴിൽ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാൻ തടസം നേരിടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും. പണം കടം വാങ്ങിക്കേണ്ടി വരും. യാത്രകൾ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും.
രേവതി: അന്യദേശവാസം ഗുണകരം ആയിരിക്കില്ല. നിര്‍മ്മാണ പ്രവര്‍ത്തികളിൽ തടസങ്ങള്‍, അമ്മയുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. പൊതുവെ ഗുണദോഷ സമ്മിശ്രമാണ് കച്ചവടക്കാര്‍ വളരെ ശ്രദ്ധിക്കുക. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.